Latest

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍, സര്‍വകലാശാല പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സര്‍വകലാശാലാ പരീക്ഷകളും ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. പരീക്ഷ എഴുതാന്‍ പോവുന്ന വിദ്യാര്‍ഥികളെ തടയില്ലെന്ന് ഡിജിപി അറിയിച്ചിച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നല്‍കണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവരുതെന്നും ഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികളും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നെങ്കിലും ആശങ്കവേണ്ടെന്നും സുരക്ഷാനടപടികള്‍ സ്വീകരിച്ച്‌ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോവുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ ഇരട്ട മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലാബുകളില്‍ ഒരുകുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ക്ക് കൈമാറി ഉപയോഗിക്കാന്‍ നല്‍കില്ല. പരീക്ഷാസമയവും പ്രാക്ടിക്കല്‍ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്. വിവിധ കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് സര്‍വകലാശാല പരീക്ഷകളും നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയാണ് സര്‍വകലാശാലകള്‍ പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. രോഗബാധിതരായവര്‍ക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം.

Related Articles

Back to top button