KeralaLatestThiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി ശതാബ്ദി ആഘോഷം

“Manju”

നെടുമങ്ങാട്: പുതിയ ഐസി യൂണിറ്റിലെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും. 1917 ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ജില്ലാ ആശുപത്രിയായി പ്രവർത്തനമാരംഭിച്ചു. 1920-ലാണ് ഇന്ന് കാണുന്ന രീതിയിൽ കരിങ്കൽ കെട്ടിടത്തിന്റെ യും ടെറസ് പോർട്ടിക്കോയുടെയും നിർമ്മാണം പൂർത്തീകരിച്ചത്.

സ്വാതന്ത്ര്യാനന്തരം താലൂക്ക് ആശുപത്രിയായി പുനർനാമകരണം ചെയ്യപ്പെട്ടു. 2014-15 യുഡിഎഫ് ഭരണകാലത്ത് വീണ്ടും ജില്ലാ ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 12 കോടിയുടെ വികസന പദ്ധതികളാണ് ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിയത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.6 കോടി രൂപ ശതാബ്ദിസ്മാരക മന്ദിരത്തിനായി അനുവദിച്ചു. ഐ സി യൂണിറ്റ് ഉൾപ്പെടെ പുതിയ വികസന പദ്ധതികൾ കൂടി യഥാർത്ഥ്യമാകുകയാണ്. ശതാബ്ദി സ്മാരക മന്ദിരത്തിന് ശിലാസ്ഥാപനം ചൊവ്വാഴ്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും ജില്ലാപഞ്ചായത്ത് നിർമ്മിച്ച പുതിയ വാർഡിലെ ഉദ്ഘാടനം അടൂർപ്രകാശ് എംപിയും, ശതാബ്ദി മന്ദിര ശിലാസ്ഥാപനം സി ദിവാകരൻ എംഎൽഎയും നവീകരിച്ച വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും നിർവഹിക്കും.

Related Articles

Back to top button