India

പരിധിയില്ലാത്ത സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി കമ്പനി സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. സെപ്തംബര്‍ 30 വരെ ആര്‍ക്കും 100 പേരെ വരെ പങ്കെടുപ്പിച്ച്‌ സൗജന്യ മീറ്റിങ് സംഘടിപ്പിക്കാമായിരുന്നു. ഗൂഗിള്‍ മീറ്റിന്റെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമാക്കിയ ശേഷം വലിയ വളര്‍ച്ചയാണ് മീറ്റിങ്ങുകളില്‍ ഉണ്ടായത്. പ്രതിദിന വളര്‍ച്ച 30 ശതമാനം വരെ ഉയര്‍ന്നു. മൂന്ന് ബില്യണ്‍ മിനുട്ട് വീഡിയോ മീറ്റിങ്ങുകള്‍ വരെ പ്രതിദിനം നടന്നു.

പരിധിയില്ലാത്ത സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന കാര്യം ഏപ്രിലില്‍ തന്നെ വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്.

Related Articles

Back to top button