KeralaLatest

അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കെതിരെ; മുഖ്യമന്ത്രി

“Manju”

തിരുവനന്തപരം: കോവിഡ് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്നും അത്തരം പ്രചാരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെനന്നതി ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുതെന്നും ഇക്കാര്യങ്ങളില്‍ അറിവ് നേടുന്നതിനായി കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവദപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button