Thiruvananthapuram

നെടുമങ്ങാട് ജില്ല ആശുപത്രി ശതാബ്ദി ആഘോഷം

“Manju”

നെടുമങ്ങാട് ജില്ല ആശുപത്രി ശതാബ്ദി ആഘോഷത്തിന്റെയും പുതിയ ഐ.സി. യൂണിറ്റിന്റെയും ഉദ്ഘാടനം ഓൺലൈനിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു.


സി ദിവാകരൻ എം.എല്‍.എയും നഗരസഭയും ജില്ലാ പഞ്ചായത്തും ഒന്നിച്ചുനിന്നു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആശുപത്രി വികസനം വേഗത്തിലാക്കിയതെന്നു മന്ത്രി പറഞ്ഞു. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി.


ശതാബ്ദി സ്മാരകമായി ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന മൂന്നു നില മന്ദിരത്തിന്റെ ശിലാസ്ഥാപനം സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓൺലൈനിലൂടെ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 1.6 കോടി രൂപ വിനിയോഗിച്ചു നിര്‍മിക്കുന്ന ഇരുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം സി. ദിവാകരന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പുതിയ വാര്‍ഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. നവീകരിച്ച കൊട്ടാരം വാര്‍ഡ് നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും പാലിയേറ്റീവ് വാര്‍ഡ് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ആശുപത്രി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button