LatestThiruvananthapuram

വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ച് വാനരപ്പട

“Manju”

പാലോട്: നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, നളന്ദ ജംക്ഷന്‍, പൊന്നം കോണം, ചരുവിള, ആലുവിള, പ്ലാവറ, സത്രക്കുഴി, കുരുവിലാംഞ്ചാല്‍, തോട്ടുംപുറം മേഖലകളില്‍ കുരങ്ങ ്ശല്യം രൂക്ഷമായി. ജനജീവിതം പൊറുതി മുട്ടുന്നു. കൃഷി വിളകള്‍ ഉള്‍പ്പെടെ വസ്തു വകകള്‍ക്ക് കനത്തനഷ്ടം വരുത്തുന്നതിനു പുറമേ കൂട്ടമായി എത്തുന്ന വാനരപ്പട നാട്ടുകാരെ ആക്രമിക്കുന്നതും പതിവാണ്. വീടുകള്‍ക്കുള്ളില്‍ വരെ കടന്നു
വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുന്നതും ബള്‍ബുകള്‍ അടിച്ചു പൊട്ടിക്കല്‍, വാട്ടര്‍ ടാങ്ക് മലിനമാക്കല്‍ എന്നിവയടക്കം നിത്യ സംഭവമാണ്.

നാളികേരം, വാഴക്കുല, പച്ചക്കറികള്‍ അടക്കം കൃഷി വിളകള്‍ വ്യാപകമായി നശിപ്പി ക്കുകയാണ്. ഓടിക്കാന്‍ ശ്രമിച്ചാല്‍ തിരികെആക്രമിക്കാന്‍
വലിയ കൂട്ടമായിട്ടാണ് എത്തുന്നത്. അടുത്തിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ നിന്ന് ഭക്ഷണം തട്ടിയെടുത്തസംഭവം വരെയുണ്ടായിട്ടുണ്ട്. ശല്യം സഹിക്കുന്നതിനപ്പുറം ഭയപ്പാടിലാണെന്നും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍
ആവശ്യപ്പെട്ടു.

നന്ദിയോട്പഞ്ചായത്തില്‍ കള്ളിപ്പാറ, നളന്ദ അടക്കമുള്ള മേഖലകളില്‍ രൂക്ഷമായിരിക്കുന്ന കുരങ്ങ് ശല്യത്തിന് പരിഹാരം കാണാന്‍ പാലോട് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശങ്ങളില്‍ കൂട് സ്ഥാപിച്ചു പിടികൂടണമെന്നും കള്ളിപ്പാറ റസിഡന്റ്‌സ് അസോസിയേഷന്‍ആവശ്യപ്പെട്ടു.

 

Related Articles

Back to top button