InternationalLatest

ഖത്തറില്‍ നിന്ന് സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ആദ്യം പറന്നത് ഇന്‍കാസ് വിമാനം.

“Manju”

ഹർഷദ്ലാൽ തലശ്ശേരി.

ദോഹ: ഖത്തറില്‍ നിന്ന് സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ആദ്യം പറക്കാനുള്ള യോഗം ഇന്‍കാസ് വിമാനത്തിന്. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഏര്‍പ്പെടുത്തിയ വിമാനം തിങ്കളാഴ്ച്ച പുലര്‍ച്ചെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെടും.
ഐസിബിഎഫ് വിമാനമാണ് ആദ്യം പോവുകയെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്‍കാസ് വിമാനത്തിനുള്ള അനുമതിയാണ് ആദ്യം ലഭിച്ചത് . തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 171 യാത്രക്കാരും അഞ്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. അഞ്ചുപേര്‍ക്ക് സൗജന്യ ടിക്കറ്റും അനുവദിച്ചിട്ടുണ്ട്.

 

Related Articles

Back to top button