Idukki

മീന്‍ പിടിക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി ഡാമില്‍ വീണു

“Manju”

സിന്ധുമോള്‍ . ആര്‍

ഇടുക്കി: മീന്‍ പിടിയ്ക്കാന്‍ എത്തിയപ്പോള്‍ കാല്‍ വഴുതി ഡാമില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലാര്‍ ഡാമിലാണ് യുവാവ് മുങ്ങി മരിച്ചത്. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. മീന്‍ പിടിയ്ക്കാന്‍ എത്തിയ സുഹൃത്തും കാല്‍ തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Related Articles

Back to top button