Uncategorized

ഡെറ്റോള്‍ പായ്ക്കുകളില്‍  കൊറോണ മുന്നണിപ്പോരാളികൾ

“Manju”

കൊച്ചി : രാജ്യത്തെ മുൻനിര ജേം പ്രൊട്ടെക്ഷന്‍ ബ്രാന്‍ഡ് ആയ ഡെറ്റോളിന്റെ #ഡെറ്റോൾസല്യൂട്സ് (#DettolSalutes) ക്യാംപെയിന് തുടക്കമായി. 4ദശലക്ഷം പാക്കറ്റുകളിൽ ഡെറ്റോള്‍ ലോഗോ മാറ്റി പകരം കൊറോണ മുന്നണിപ്പോരാളികളുടെ ചിത്രവും അതോടൊപ്പം പ്രചോദനമേകുന്ന അവരുടെ അനുഭവകഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിസ്വാർത്ഥ സേവകരായ മുന്നണി പോരാളികൾക്ക് പിന്തുണയേകുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം.

അനേകം പേരെ നിസ്വാര്‍ത്ഥമായി സഹായിച്ച സംരക്ഷകരെ ആദരിക്കുന്നതിനായി ഡെറ്റോള്‍, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അത്തരം 100 അനുഭവ കഥകള്‍ ലിക്വിഡ് ഹാന്‍ഡ്‌വാഷ് പായ്ക്കുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. അതിന് പുറമെ, www.DettolSalutes.com എന്ന ഒരു വെബ്ബ്‌സൈറ്റും അനുഭവ കഥകൾക്കായി ലോഞ്ച് ചെയ്തിട്ടുണ്ട്. കൊറോണ പോരാളികള്‍ക്കുള്ള പ്രണാമം എന്ന നിലയിലാണ് ഇത്തരത്തിലുള്ള ക്യാംപെയിന് തുടക്കം കുറിച്ചത്.

‘രാജ്യത്തെ അനേകം മുന്നണി പോരാളികൾക്ക് പ്രണാമം അര്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു മാര്‍ഗമാണ് #DettolSalutes എന്ന് റെക്കിറ്റ് ഹെല്‍ത്ത് & നുട്രീഷന്‍ വിഭാഗം സൗത്ത് ഏഷ്യാ റീജണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡിലെന്‍ ഗാന്ധി പറഞ്ഞു. ഈ അനുഭവകഥകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ കാണുന്നവരുടെ ഇടയില്‍ ശുഭാപ്തി വിശ്വാസം കൂടുന്നുവെന്നും. അതുകൊണ്ട്, ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഡെറ്റോളിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തരം അനുഭവകഥകള്‍ ഷെയര്‍ ചെയ്യാനായി ഞങ്ങളുടെ ലോഗോ ഉപേക്ഷിക്കുന്നു. പായ്ക്കുകളില്‍ ഈ അനുഭവ കഥകള്‍ ചേര്‍ക്കുമ്പോള്‍, അവ രാജ്യമെമ്പാടും പ്രത്യാശയുടെ സന്ദേശം നല്‍കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ രോഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കി തന്റെ 15 വാനുകള്‍ ആംബുലന്‍സുകളാക്കി മാറ്റിയ പാലക്കാട് സ്വദേശി നജീബ്, പോലീസുകാരുടെ സേവനങ്ങളെ അനുമോദിച്ചുകൊണ്ട് പോസ്റ്ററുകള്‍ ഉണ്ടാക്കുകയും അവരെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ച കൊച്ചി സ്വദേശി നിർവാൺ, കൊറോണ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി തന്റെ ടൂറിസ്റ്റ് വാന്‍ ആംബുലന്‍സാക്കി മാറ്റിയ തിരുവനന്തപുരം സ്വദേശി എസ്. ഷാജഹാന്‍, ഈ പ്രതിസന്ധി ഘട്ടത്തിൽ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്‍കിയ എഞ്ചിനിയറും സോഷ്യല്‍ വര്‍ക്കറുമായ തിരുവനന്തപുരം സ്വദേശി ഡോ. മഹേഷ് പരമേശ്വരന്‍ നായര്‍ തുടങ്ങിയവരും കേരളത്തിൽ നിന്നും ഡെറ്റോൾ പാക്കുകളുടെ മുഖമാകും.

Related Articles

Back to top button