InternationalLatest

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുടെ കൊറോണ വാക്സിന്‍ 2020 അവസാനത്തോടെ

“Manju”

ശ്രീജ.എസ്

ലണ്ടന്‍: കൊറോണ വാക്സിന്‍ 2020ന്റെ അവസാനത്തിലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയും ബ്രിട്ടീഷ് മരുന്ന് കമ്പനി അസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ 2020ന്റെ അവസാനത്തോടെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ കുത്തിവെയ്പ്പും രോഗപ്രതിരോധവും സംബന്ധിച്ച ബ്രിട്ടീഷ് സംയുക്ത സമിതി വികസിപ്പിച്ചെടുത്ത പ്രോട്ടോക്കോള്‍ പ്രകാരം അംഗീകൃത വാക്‌സിന്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും രോഗം ബാധിച്ച്‌ സങ്കീര്‍ണ്ണാവസ്ഥയിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. അടുത്ത ഘട്ടം 50 വയസ്സിന് മുകളിലുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് അടുത്ത ഘട്ടത്തില്‍ മരുന്ന് കുത്തിവെക്കുക.

വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ 100 ദശലക്ഷം വാക്‌സിന് വേണ്ടി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഇത് നിര്‍മിക്കപ്പെടുകയും ചെയ്യും. വാക്‌സിന്‍ കുത്തിവെക്കുന്നതോടെ 50 ശതമാനത്തോളം വരുന്ന കൊവിഡ് ബാധ തടയാനാവുവെന്ന് പ്രതീക്ഷിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അംഗീകാരം ലഭിച്ചാല്‍ വാക്‌സിന്‍ കൂട്ടത്തോടെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിക്കും.

Related Articles

Back to top button