IndiaLatest

മൊറട്ടോറിയം സ്വീകരിക്കാതിരുന്നവർക്ക് കേന്ദ്രത്തിൻ്റെ ആനൂകൂല്യം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാലയളവില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മൊറട്ടോറിയം സ്വീകരിക്കാതിരുന്ന വ്യക്തികള്‍ക്കും എംഎസ്‌എംഇകള്‍ക്കും ആനൂകൂല്യം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധിഘട്ടത്തില്‍, മൊറട്ടോറിയം ഉണ്ടായിട്ടും വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പരിഗണനിയിലുള്ളത്.

മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പിഴപലിശ ഒഴിവാക്കി നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വായ്പയുടെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യമാണ് ഉയര്‍ന്നതെങ്കിലും ഇത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ പിഴപലിശ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Related Articles

Back to top button