IdukkiKeralaLatest

ഓർമ്മകളിൽ ധർമൻ ചേട്ടൻ

“Manju”

 

ധര്‍മന്‍ ചേട്ടന്‍ ഓര്‍മ്മയായിട്ട് ഒരു വർഷം

പോത്തൻകോട് :ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യകാല ആത്മബന്ധുക്കളിൽ ഒരാളായ എല്ലാവരുടെയും ധർമൻ ചേട്ടൻ ( ധർമദാസ്‌ ) ദിവംഗതനായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ആശ്രമം കല്ലാർ ബ്രാഞ്ചിന് സ്ഥലം സമർപ്പിച്ചത് ഭാനു അമ്മാവൻ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ച ഭാനുപണിക്കരാണ്. അദ്ദേഹത്തിന്റെ മകനാണ് ധർമൻ ചേട്ടൻ . ഇന്ന് ഈ കൂട്ടുകുടുംബത്തിലെ നിരവധി പേർ ആശ്രമ പരമ്പരയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

ഗുരു വർക്കല ശാന്തിഗിരിയിൽ കഴിയുമ്പോഴാണ് ഭാനുപണിക്കർ ഗുരുവിനെ ആദ്യമായി കാണുന്നത്. ഗുരുവിനോട് വലിയ സ്നേഹം തോന്നിയ അദ്ദേഹത്തിന് സ്വദേശമായ തൂക്കുപാലത്തു ഒരു ആശ്രമ ശാഖ വേണമെന്ന് തോന്നി. വിവരം ഗുരുവിനെ ഉണർത്തിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഗുരു തൂക്കുപാലം സന്ദർശിച്ചു.ഭാനു അമ്മാവൻ ഗുരുവിനെ കുടുംബ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. വീട് ഇരിക്കുന്നതിന്റെ ഒരു ഭാഗത്തായി ഒരു സ്ഥലം കാണിച്ചിട്ട് അവിടെ ഉപാശ്രമം സ്ഥാപിക്കാൻ ഗുരു അനുവാദം നൽകി. 1971 ഏപ്രിൽ 23ന് (മേടം 10) തൂക്കുപാലം ഉപാശ്രമത്തിന്റെ പ്രതിഷ്ഠാ കർമം ഗുരു നിർവഹിച്ചു.

തന്റെ പിതാവിനും സഹോദരങ്ങളായ ശിവദാസ്, സത്യദാസ്, ധർമ്മവല്ലി, വിജയദാസ് എന്നിവരോടൊപ്പം കല്ലാർ ഉപാശ്രമത്തിലെ പ്രാരംഭ പ്രവർത്തനങ്ങളിൽ ധർമ്മൻ ചേട്ടൻ പങ്കാളിയായി. അവിടത്തെ അടുക്കളയിൽ ഉൾപ്പെടെ ഏറെക്കാലം കർമ്മം ചെയ്തു .

1999 തിൽ ധർമ്മദാസ് പോത്തൻകോട് ആശ്രമത്തിന് സമീപത്തേക്ക് താമസിക്കാനെത്തി. മക്കളിൽ ചിലർ വർഷങ്ങൾക്കു മുൻപ് തന്നെ തൂക്കുപാലത്ത്‌ നിന്ന് പോത്തൻകോട് ആശ്രമ പരിസരത്തേക്ക് താമസം മാറ്റിയിരുന്നു. ശാന്തിപുരത്തു കരുണ വിലാസംഎന്ന വീട്ടിലായിരുന്നു അദ്ദേഹം അന്ത്യകാലം വരെ ചെലവഴിച്ചത്. കിളിമാനൂർ സ്വദേശിനിയായ രാധയാണ് ഭാര്യ. സുധർമ്മ ഡി, സുമ ഡി, സുദർശനൻ ഡി, സുനി ഡി, സോമലത ഡി. എന്നിവരാണ് മക്കൾ. രമേശ് സി.എസ്, സിജി. എസ്, സുഷമ, സുനിൽകുമാർ പി.പി എന്നിവരാണ് മരുമക്കൾ. 2020 ഒക്ടോബർ 2നാണ് ധർമ്മൻ ചേട്ടൻ ദിവംഗതനായത് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വാർഷികദിനത്തിൽ ശാന്തിഗിരി ന്യൂസിന്റെ പ്രണാമം അർപ്പിക്കുന്നു.

Related Articles

Back to top button