IndiaLatest

സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതര പരിക്ക്

“Manju”

കശ്മീര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ആര്‍മി വെറ്ററിനറി ആശുപത്രിയില്‍ ചികിത്സയിലാണ്  ഇപ്പോള്‍ സൂം. ഓപ്പറേഷന്‍ തങ്പവാസ് കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സൈന്യം ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിനിടെയാണ് സൂമിന് പരിക്കേല്‍ക്കുന്നത്. ആര്‍മി ചിനാര്‍ കോര്‍പ്‌സാണ് സൂമിന് പരിക്കേറ്റ വിവരം പുറത്ത് വിട്ടത്. സൂം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗിലുള്ള തങ്പവ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇന്നലെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. മേഖലയില്‍ ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button