Idukki

രണ്ടു വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ വാട്ടര്‍ ബില്ല് 24,336രൂപ

“Manju”

ശ്രീജ.എസ്

രണ്ടു വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ വാട്ടര്‍ ബിൽ 24,336രൂപ. ശരാശരി 150 രൂപ ബില്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ ബില്‍ തുക കിട്ടിയത്.

തൊടുപുഴ മുട്ടം തോട്ടുങ്കര വടക്കേടത്ത് കുരുവിള മത്തായിയുടെ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടിലാണ് ഇത്തരത്തിലൊരു ബില്‍ ലഭിച്ചത്. ഇവിടെ രണ്ട് വയോധികര്‍ മാത്രമാണ് താമസിക്കുന്നത്. ജൂലൈ മാസം കിട്ടിയ ബില്ലിലാണ് വൻ തുകയുള്ളത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുക അടയ്ക്കണമെന്നാണ് പറഞ്ഞത്. മീറ്റര്‍ തകരാറില്ലെന്നും കൂടുതല്‍ വെള്ളം ഉപയോഗിച്ചതിന്റെ താരിഫ് വ്യത്യാസമാണ് ഈ തുക എന്നുമായിരുന്നു ഉദ്യോ​ഗസ്ഥരുടെ മറുപടി.

Related Articles

Back to top button