KeralaLatest

ആരാധനാലയങ്ങളില്‍ നിയന്ത്രണം; കലക്ടര്‍ക്കെതിരെ നടി

“Manju”

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏ‌ര്‍പ്പെടുത്തിയ നടപടി, പുന:പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ പ്രതികരണം. ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് പുന:പരിശോധിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുളള മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റും പാര്‍വതി പ്രതികരണത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
“മനുഷ്യരെന്ന നിലയില്‍ മറ്റുള്ളവരുടെയും നമ്മുടെയും ജീവന്‍ രക്ഷിക്കാന്‍ ഒരു മത സമുദായത്തെയും അവരുടെ മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരം​ഗമാണ് ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനം മലപ്പുറം കളക്ടര്‍ അംഗീകരിക്കുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ” എന്നും പാര്‍വതി ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

Related Articles

Back to top button