IndiaLatest

കാർബൈനുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കരസേനയ്ക്ക് തദ്ദേശീയ കാര്‍ബൈനുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. കരസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ചാണ് തദ്ദേശീയമായി കാര്‍ബൈനുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. നേരത്തെ കാര്‍ബൈനുകള്‍ ഇറക്കുമതി ചെയ്യാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ലെന്ന തരത്തില്‍ പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്ന തിനിടെയാണ് രാജ്യത്ത് തന്നെ കാര്‍ബൈനുകള്‍ ഉത്പാദിപ്പിക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.

പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് കാര്‍ബൈനുകളുടെ നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച്‌ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരികയാണ്. വളരെ ചുരുങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ കാര്‍ബൈനുകള്‍ നിര്‍മ്മിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെങ്കിലും വളരെ പരിമിതമായ അളവില്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വന്തമായി കാര്‍ബൈനുകള്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്.

Related Articles

Back to top button