IndiaLatest

ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

“Manju”

സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില.എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തില്‍ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില.വാറ്റ് അല്ലെങ്കില്‍ ചരക്ക് ചാര്‍ജുകള്‍ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

Related Articles

Back to top button