India

മാധ്യമ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ: ചൈനയ്ക്ക് കടുത്ത മുപടി നൽകി ഇന്ത്യ

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏകീകൃത ചൈനാ നയം
പിന്തുടരണമെന്നാവശ്യപ്പെട്ട് ചൈനീസ് മിഷന്‍ അയച്ച കത്തിന് കടുത്ത മറുപടി നല്‍കി ഇന്ത്യ. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യം നില നില്‍ക്കുന്നൊരു രാജ്യമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ അവര്‍ കാണുന്ന കാര്യങ്ങള്‍ അതേ രീതിയിലാണ്‌ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.

ഒക്ടോബര്‍ 10ന് തായ്‌വാന്‍ ദേശീയ ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയിലുള്ള ചൈനീസ് മിഷന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുകയായിരുന്നു. തായ്‌വാനെ ഒരു രാജ്യമായി കണക്കാക്കരുതെന്നാണ് പ്രധാനമായും കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button