ന്യൂഡല്‍ഹി: നായയെ മര്‍ദ്ദിച്ച് സ്കൂട്ടറില്‍ കെട്ടിയിഴച്ച് ക്രൂരത. അഞ്ഞൂറ് മീറ്ററോളം നായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച് റോഡരികില്‍ വലിച്ചെറിയുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ 20കാരന് ഇജാസ് ഷെയ്ക്ക് എന്നയാളാണ് പ്രതി. ഇയാള്ക്കെതുരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതി നല്കി. പ്രതിയെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് റോഡരികില്‍ പരിക്കേറ്റനിലയില്‍ നായയെ നാട്ടുകാര്‍ കണ്ടെത്തിയത്. തലയ്ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കും ഗുരുതര പരുക്കേറ്റ നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ പല്ലുകളും തകര്‍ന്നതായി കണ്ടെത്തി. നായയെ മര്‍ദ്ദിച്ചശേഷം ബെല്‍റ്റ് ഉപയോഗിച്ച് കെട്ടിയിട്ട് വീണ്ടും വടികൊണ്ട് അടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തുടര്‍ന്ന് പ്രതി നായയെ തന്റെ സ്കൂട്ടറില്‍ കെട്ടി 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.