IndiaLatest

1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍

“Manju”

കേന്ദ്രത്തിലെ 1558 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌കിംഗ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ്, ഹവല്‍ദാര്‍ (സിബിഐസി & സിബിഎൻ) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. 18-27 വയസുവരെയാണ് പ്രായപരിധി.

സെപ്റ്റംബറിലായിരിക്കും കംമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി കൂടാതെ മലയാളം ഉള്‍പ്പെടെയുള്ള 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാവുന്നതാണ്. ജൂലൈ 21-നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. എസ്‌എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 080-25502520, 9483862020 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button