Thiruvananthapuram

പെൺകുട്ടിക്കു പീഡനം; അമ്മയും കാമുകനും പിടിയിൽ

“Manju”

അഞ്ചാലുംമൂട് • പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു കാമുകനൊപ്പം നാടുവിട്ട അമ്മയെയും പിടികൂടി. തൃക്കരുവ ഇഞ്ചവിള പള്ളിക്കടുത്തു പുത്തൻ വീട്ടിൽ സുനിൽകുമാറി (47) നെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വർഷം മുൻപായിരുന്നു സംഭവം. പെൺകുട്ടിയും അമ്മയും താമസിച്ചിരുന്ന വാടകവീട്ടിൽവച്ചാണു സുനിൽകുമാർ പല തവണയായി പെൺകുട്ടിയെ പീഡിപ്പിച്ചത്.

സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയിലുണ്ട്. ഈയിടെയാണ് അമ്മ മറ്റൊരു കാമുകനൊപ്പം സ്ഥലംവിട്ടത്. വാടകവീട്ടിൽ ഒറ്റയ്ക്കായിപ്പോയ പെൺകുട്ടി സഹോദരിയുടെ വീട്ടിൽ അഭയം തേടിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. പെൺകുട്ടി ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്. സുനിൽകുമാർ 2012 ൽ മറ്റൊരു പോക്സോ കേസിലും പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 6 കേസുകൾ നിലവിലുണ്ട്. സിഐ അനിൽകുമാർ, എസ്ഐമാരായ ഷബ്ന, ശ്യാംകുമാർ, ലഗേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിമാൻഡ് ചെയ്തു.

Related Articles

Back to top button