KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് കർശന നിയന്ത്രണം വേണമെന്ന് ജില്ലാ ഭരണകൂടം; തലസ്ഥാനം ലോക്ക് ഡൗണിലേക്കോ?

“Manju”

തിരുവനന്തപുരം : കൊവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്ന ആവശ്യത്തിലെ പ്രധാന നിബന്ധന.

പൊതുഗതാഗതം പാടില്ലെന്നും സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരേ അനുവദിക്കാവൂ എന്നും ആവശ്യപ്പെടുന്നുണ്ട്. നിലവിലെ മൈക്രോ കണ്ടെയെൻമെന്റ് സോണുകൾക്ക് പകരം വാർഡ് അടിസ്ഥാനത്തിൽ തന്നെ നിയന്ത്രണം വേണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നു
സമ്പർക്കവ്യാപനം അതിരൂക്ഷമായ സ്ഥിതിയാണ് തലസ്ഥാന നഗരിയിൽ. സംസ്ഥാനത്തെ ആകെ സ്ഥിതി വിലയിരുത്താനായി മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ജില്ലാ ഭരണകൂടം ആവശ്യങ്ങൾ മുന്നോട്ടു വെച്ചത്.

Related Articles

Back to top button