IndiaLatest

നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു

“Manju”

മുംബൈ: ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടന്‍ ജെഡി മജീതിയ കുറിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് സംഭവം. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറില്‍ നടിയ്‌ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചലില്‍ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Related Articles

Back to top button