Thiruvananthapuram

അമ്പലത്തിലെ പൂജാരി ഉൾപ്പടെ ആറ്റിങ്ങൽ നഗരത്തിൽ 6 പേർക്ക് കൊവിഡ്

“Manju”

ആറ്റിങ്ങൽ: നഗരസഭ വാർഡ് 23 ൽ കൊല്ലമ്പുഴയിലെ മൂർത്തിനട ക്ഷേത്രത്തിലെ 45 കാരനായ പൂജാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ പരിശോധിക്കുകയും കൊവിഡ് സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ 13-ാം വാർഡിൽ അവനവഞ്ചേരിയിലെ വീട്ടിൽ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.നഗരസഭ വാർഡ് 8 ൽ പോയിന്റുമുക്ക് സ്വദേശികളായ 47 കാരിക്കും, ഒരു മാസം ഗർഭിണിയായ 23 കാരിക്കും, 28 കാരനും, 26 കാരനും രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് പുല്ലമ്പാറ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പരിശോധിക്കുകയും 4 പേർക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നഗരസഭ വാർഡ് 1 ൽ ആലംകോട് മസ്ജിദ് ലൈനിൽ 78 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാൾ ഹൃദയ സംബന്ധമായ രോഗത്തിന് അടിമയാണ്. ചികിൽസയുടെ ഭാഗമായി കെ.റ്റി.സി.റ്റി യിൽ എത്തിയ ഇയാളെ കൊവിഡ് ടെസ്റ്റിസ് വിധേയനാക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ആദ്യം ഇയാളെ വർക്കല അകത്തുമുറി എസ്.ആർ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹൃദ്രോഗം ഉള്ളതിനാൽ ഇയാൾ അടിയന്തിര ചികിൽസാ സാധ്യത പരിഗണിച്ച് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Related Articles

Back to top button