IndiaLatest

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനില്‍, ലോകത്ത് ഇതാദ്യം

“Manju”

ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ 61 കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കൂണ്‍ ആടക്കമുള്ള സസ്യങ്ങളില്‍ പരീക്ഷണം നടത്തിവരികയായിരുന്നു. സസ്യ ഫംഗസുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ സസ്യ അണുബാധ മനുഷ്യരിലേക്ക് എങ്ങനെ പടരുമെന്നത്തിന്റെ ഉദാഹരണമാണിതെന്ന് ഗവേഷകര്‍ പറയുന്നു.

ചുമ, ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടായതിനെത്തുടര്‍ന്നാണ് രോഗി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് എത്തിയത്. ഇയാള്‍ക്ക് കോണ്‍ഡ്രോസ്റ്റിറം പര്‍പ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇലകള്‍ക്ക് വെള്ള നിറം വരുത്തുന്ന രോഗം പടര്‍ത്തുന്ന ഫംഗസാണിത്.

Related Articles

Back to top button