KeralaLatest

ദേവസാരംഗ് എന്ന കുഞ്ഞിൻ്റ ആശയങ്ങൾ ജനങ്ങൾക്ക് അത്ഭുതമാകുന്നു

“Manju”

കൃഷ്ണകുമാർ സി

 

ദേവസാരംഗ് എന്ന 9 വയസ്സുകാരൻ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാകുന്നത് അവന്റെ വ്യത്യസ്തമായ ചിന്താവിശേഷം കൊണ്ടു തന്നെയാണ്.അണ്ടൂർക്കോണം
പണി മൂല സുഭദ്രാ മന്ദിരത്തിൽ വാടക വീട്ടിൽ കഴിയുന്ന ബിനീഷ് ആർ,തമ്പുരു ജി എസ് ദമ്പതികളുടെ മകനായ ദേവസാരംഗ് പ്രളയകാലത്ത് ഒരു ലോഡ് സാധനങൾ കടകളിൽ നിന്ന് ഒറ്റക്ക് ശേഖരിച്ച് സർക്കാറിനെ ഏൽപ്പിക്കുകയുണ്ടായി.
തുടർന്ന് മഴക്കാലത്ത് പുഴകളെയും, അരുവികളെയും സംരക്ഷിക്കാൻ ചെക്ക്ഡാമുകൾ നിർമ്മിക്കുന്ന പദ്ധതി ഗവൺമെന്റിനും സംഘടനകൾക്കും സമർപ്പിച്ചു. ലോക്ഡൗൺ വേളയിൽ സ്വന്തമായി മാസ്കുകൾ നിർമ്മിക്കുന്ന ഈ കുഞ്ഞൻ, റോളർ സ്കേറ്റിംഗിൽ മഹാരാഷ്ട്ര സർക്കാറിൽ നിന്ന് രണ്ട് ഗോൾഡ് മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. അനുജൻ ദേവസാത്വിക്കിന് രണ്ട് വയസ്സ് ആണ് പ്രായം. ഏറ്റവും പ്രായം കുറഞ്ഞ സ്‌കേറ്റർ ആണ് ദേവസാരംഗ്. ഒൻപതു വയസ്സു മാത്രമുള്ള ഈ കുഞ്ഞന്റെ ഡാം മാതൃകയും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇനിയും ഈ കുഞ്ഞിന്റെ സർഗ്ഗവാസനകൾ പരിപോഷിക്കപ്പെടട്ടെയെന്ന് നമുക്ക് ആശംസിക്കാം

Related Articles

Back to top button