IndiaLatest

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 76,000 കോടി നല്‍കി കേന്ദ്രം

“Manju”

റാബി മാര്‍ക്കറ്റിംഗ് സീസണില്‍ ഗോതമ്പ് ഏറ്റെടുത്ത വകയില്‍ 76,000 കോടി രൂപ കര്‍ഷകര്‍ക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില അടിസ്ഥാനമാക്കിയുള്ള ധാന്യ ശേഖരണത്തില്‍ 44 ലക്ഷം കര്‍ഷകര്‍ക്കാണ് ഗുണം ലഭിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പഞ്ചാബില്‍ നിന്നും ആദ്യമായി കൃഷിയിലേക്ക് ഇറങ്ങിയ കര്‍ഷകര്‍ക്ക് 26,000 കോടിയാണ് ധാന്യം ശേഖരിച്ചതിലൂടെ സര്‍ക്കാര്‍ നല്‍കിയത്. ആദ്യമായി കര്‍ഷകരായ ഹരിയാനയില്‍ നിന്നുള്ളവര്‍ക്ക് 16,700 കോടിയും അക്കൗണ്ടിലൂടെ നേരിട്ട് നല്‍കി. താങ്ങുവില അടിസ്ഥാനമാക്കിയുള്ള വിളകകളുടെ വില നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന സംവിധാനം ആദ്യമായാണ് പഞ്ചാബിലും ഹരിയാനയിലും നടപ്പിലാക്കുന്നത്.

Related Articles

Back to top button