IndiaLatest

ലോക്ക്ഡൗണിലും നാഗാലാന്‍ഡിലെ ജനങ്ങള്‍ ഒരൊറ്റ കൃഷിയിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടന്നു

“Manju”

ശ്രീജ.എസ്

നാഗാലാൻഡ്: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ജനങ്ങള്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി ലോക്ക്ഡൗണിനെയും സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിച്ചു. ഇവരെയെല്ലാം പിടിച്ചു നിറുത്തിയത് കൂണ്‍ കൃഷിയാണ്. വെറും കൂണല്ല, ഷിറ്റാകെ എന്ന വിദേശിയായ വി.ഐ.പി കൂണിനെ നാഗാലാന്‍ഡിന്റെ ഭൂപ്രകൃതിയില്‍ വിജയകരമായി വിളയിച്ചെടുത്തതിന്റെ സന്തോഷമാണ് ഇവര്‍ക്ക് പങ്കുവയ്ക്കാനുള്ളത്.

പല നിറത്തിലും വര്‍ണത്തിലും ആകൃതിയിലുമുള്ള കൂണുകള്‍ വിളയിച്ച്‌ ആഹാരമാക്കുന്നതോടൊപ്പം വില്പനയിലൂടെ പണം സമ്പാദിക്കാനും സാധിച്ചു. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ കൂണ്‍ കൃഷി ചെയ്തു. ഇപ്പോഴിതാ കൊവിഡാനന്തര പുനര്‍നിര്‍മാണത്തിനായി കൂണ്‍ കൃഷിയെ സംസ്ഥാനവ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് നാഗാലാന്‍ഡ്.

Related Articles

Back to top button