IndiaKeralaLatest

സ്റ്റിറോയ്ഡ് മരുന്നുകളും ബ്ലാക് ഫംഗസും

“Manju”

കൊച്ചി : സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബ്ലാക് ഫംഗസിനു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിലാണ് ബ്ലാക് ഫംഗസ് ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. തലച്ചോറിനെയും ശ്വാസകോശത്തെയും ബ്ലാക് ഫംഗസ് ബാധിക്കും. കാഴ്ച നഷ്ടപ്പെട്ടേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്. ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുക.
നിര്‍മാണങ്ങള്‍ നടക്കുന്ന സൈറ്റില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. പൊടിപടലങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പോഴും  ശ്രദ്ധ വേണം. ഷൂസും നീളം കൂടിയ ട്രൗസറും ധരിക്കണം. ഫുള്‍ കൈ ഷര്‍ട്ട് ധരിക്കണം. പൂന്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. കുളിക്കുമ്പോള്‍ ശരീരം നന്നായി തേച്ചുരച്ച്‌ കുളിക്കാന്‍ ശ്രദ്ധിക്കണം.

Related Articles

Back to top button