KeralaLatest

മുഹമ്മദ് അഫ്‌സല്‍ ഇനി കോതമംഗലത്തിന്റെ താരം…

“Manju”

കോതമംഗലം: വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തു ചാടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ അഫ്‌സലിനെ കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നല്‍കും…

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയ ഒരു ദൃശ്യമുണ്ട്. നാട്ടിന്‍പുറത്തെ ഒരു കൊച്ചു പയ്യന്‍ വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തുചാടുന്നു. ആ മിടുക്കനെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു കോതമംഗലം മാര്‍ അത്തനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമി അധികൃതര്‍. അവസാനം ആ കൊച്ചു മിടുക്കനെ കാസര്‍കോട് ഉപ്പള മലബാര്‍ നഗറില്‍ നിന്ന് കണ്ടെത്തി…

അഫസലിന്റെ പിതാവ് ഹനീഫ മത്സ്യത്തൊഴിലാളിയാണ്. കൊച്ചുമിടുക്കനായ അഫ്‌സല്‍ ഉപ്പള ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തികച്ചും നിര്‍ധന കുടുംബത്തിലെ 13 കാരനായ അഫ്‌സലിന്റെ ഉള്ളിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞത് അയല്‍വാസിയും പോള്‍ വാള്‍ട് താരവുമായ തസ്ലീം ആണ്…

അഫ്‌സലിനെ ഇനി കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നല്‍കും. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആണ് അഫ്‌സലിനെ മാര്‍ അത്തനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ എടുക്കാന്‍ തീരുമാനിച്ചത്. അക്കാദമി പരിശീലകനായ അഖില്‍ എന്ന യുവ പരിശീലകന്റെ കീഴിലാണ് അഫ്‌സലിന്റെ തുടര്‍ പരിശീലനങ്ങള്‍…

ഭാവിയിലെ പുതിയൊരു കായിക താരത്തിന്റെ പിറവിയാകാം ഇത്..
അഫ്സൽ പുതുചരിത്രം രചിക്കട്ടെ…

https://www.facebook.com/143777112452758/videos/747402869450832

Related Articles

Back to top button