IndiaKeralaLatestThiruvananthapuram

സാധാരണ ടി വി യെ സ്മാര്‍ട്ട് ടി വി ആക്കാന്‍ സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്സുകള്‍

“Manju”

സിന്ധുമോൾ. ആർ

പഴയ ടിവി മാറ്റാതെ തന്നെ സ്മാര്‍ട്ട് ടിവിയുടെ ഫീച്ചറുകള്‍ ആ ടിവിയില്‍ ലഭ്യമാക്കാം. ഇതിനായി സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്സുകള്‍ ഉപയോഗിച്ചാല്‍ മതി. എയര്‍ടെല്‍ എക്സ്സ്ട്രീം ബോക്സ്, എസിടി സ്ട്രീം ടിവി 4കെ സ്ട്രീമിംഗ് ബോക്സ്, ഡിഷ് SMRT ഹബ് ആന്‍ഡ്രോയിഡ് എച്ച്‌ഡി സെറ്റ്-ടോപ്പ്-ബോക്സ് എന്നിവ മികച്ച സ്മാര്‍ട്ട് സെറ്റ്ടോപ്പ് ബോക്സുകളില്‍ ഉള്‍പ്പെടുന്നവയാണ്.

കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടോടുകൂടിയ ആന്‍ഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്ന എക്സ്സ്ട്രീം ബോക്സ് പുറത്തിറക്കി. സാറ്റ് ലൈറ്റ് ടെലിവിഷനുകളില്‍ നിന്നും എല്ലാ പ്രമുഖ ഒടിടി ആപ്ലിക്കേഷനുകളിലെയും കണ്ടന്റ് ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഈ എക്സ്സ്ട്രീം ബോക്സിന്റെ വില 3,999 രൂപയാണ്. 4കെ സ്ട്രീമിംഗ് ക്വാളിറ്റി, ഡോള്‍ബി ഓഡിയോ, ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളോടെയാണ് പ്രമുഖ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ എസിടി സ്ട്രീം ടിവി 4കെ ബോക്സ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവയടക്കമുള്ളവ സ്ട്രീം ചെയ്യാന്‍ സാധിക്കും. ഈ ബോക്സിന് 4,499 രൂപയാണ് വില.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഷ് ടിവി ഡിഷ് SMRT ഹബ് ആന്‍ഡ്രോയിഡ് എച്ച്‌ഡി സെറ്റ്-ടോപ്പ്-ബോക്സ് 3,999 രൂപയ്ക്ക് പുറത്തിറക്കിയത്. ഇത് ഒരു ഗൂഗിള്‍ സെറ്റ്-ടോപ്പ് ബോക്സ് കൂടിയാണ്. ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സപ്പോര്‍ട്ടും ഈ ബോക്സില്‍ ഉണ്ട്. ആമസോണ്‍ പ്രൈം, സീ 5 എന്നിവയടക്കമുള്ള എല്ലാ ആപ്പുകളും ആക്സസ് ചെയ്യാനും ഈ എസ്ടിബിയിലൂടെ സാധിക്കും. ഈ സെറ്റ്ടോപ്പ് ബോക്സില്‍ ബില്‍റ്റ്-ഇന്‍ ക്രോം കാസ്റ്റ് ഫീച്ചറും ഉണ്ട്. ബോക്സിന് ഓണ്‍ലൈന്‍ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.

Related Articles

Back to top button