India

അസറ്റ്സ് അണ്ടർ മാനേജ്മെന്റ് വിഭാഗത്തിന് കീഴിൽ അഞ്ച് ലക്ഷം കോടി രൂപ ആസ്തി എന്ന നേട്ടം സ്വന്തമാക്കിയതായി PFRDA

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ധനകാര്യ മന്ത്രാലയം : അസറ്റ്സ് അണ്ടർ മാനേജ്മെന്റ് (AUM) വിഭാഗത്തിന് കീഴിൽ അഞ്ച് ലക്ഷം കോടി രൂപ ആസ്തി എന്ന നേട്ടം സ്വന്തമാക്കിയതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷം കൊണ്ട്

ദേശീയ പെൻഷൻ പദ്ധതി (NPS), അടൽ പെൻഷൻ യോജന എന്നിവയ്ക്ക് കീഴിൽ ഗുണഭോക്താക്കൾ നൽകിയ സംഭാവനകളാണ് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായത്.

ദേശീയ പെൻഷൻ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പൊതു മേഖലയിൽ നിന്ന് 70.40 ലക്ഷം ജീവനക്കാരും, ഗവൺമെന്റ് ഇതര മേഖലകളിൽ നിന്ന് 24.24 ലക്ഷം ജീവനക്കാരുമാണ് പദ്ധതിയിൽ ഇതുവരെ ചേർന്നിരിക്കുന്നത്.

ഈ ദുർഘട സമയത്തും ദേശീയ പെൻഷൻ പദ്ധതിയിലെ പുതിയ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 14 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ഒക്ടോബർ 10 വരെയുള്ള കണക്ക് പ്രകാരം, ദേശീയ പെൻഷൻ പദ്ധതി, അടൽ പെൻഷൻ പദ്ധതി എന്നിവയ്ക്ക് കീഴിലെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 3.76 കോടിയും, ആസ്തിയുടെ മൂല്യം 5,05,424 കോടിയും കവിഞ്ഞു.

Related Articles

Back to top button