IndiaKeralaLatestThiruvananthapuram

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച സദാനന്ദന് മോദിയുടെ സല്യൂട്ട്; കുടുംബത്തിന് 50 ലക്ഷം രൂപ

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് പോരാളികളെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ച്‌ കൊണ്ടിരുന്നത് വെറുംവാക്കായല്ല. കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഹെലികോപ്‌ടര്‍ പറത്തി കൊവിഡ് പോരാളികള്‍ക്ക് പുഷ്‌പവൃഷ്‌ടി നടത്തിയും മെഴുകുതിരി കത്തിച്ചും പാത്രം കൊട്ടിയും ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ പറച്ചിലല്ല പ്രവര്‍ത്തിയാണ് തനിക്ക് വലുതെന്ന് ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരന്‍ പി.എന്‍ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സദാനന്ദന്റെ കുടുംബത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച്‌ കഴിഞ്ഞു. വേഗത്തില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് പണം ലഭിച്ചത്.

ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും സദാനന്ദന്‍ വിരമിച്ചിരുന്നു. എന്നാല്‍ ഏറെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സദാനന്ദനെ ആശുപത്രി വികസന സമിതി തീരുമാന പ്രകാരം 2019 ഫെബ്രുവരി 25ന് മോര്‍ച്ചറിയിന്‍ അറ്റന്‍ഡറായി നിയമിക്കുകയായിരുന്നു.

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനവും മരണവും രൂക്ഷമായപ്പോള്‍ നിരവധി മൃതദേഹങ്ങള്‍ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ ചുമതലയില്‍ ആയിരുന്നു സദാനന്ദന്‍. ഇതിനിടെ കൊവിഡ് ബാധിച്ച സദാനന്ദന് ഉയര്‍ന്ന തോതില്‍ പ്രമേഹമുണ്ടായിരുന്നു. ശ്വാസംമുട്ട് കൂടിയതിനെ തുടര്‍ന്ന് ഐ.സി.യുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഓഗസ്റ്റ് 17ന് മരണമടയുകയായിരുന്നു. സദാനന്ദനോടുളള ആദര സൂചകമായി ജില്ലാ ആശുപത്രി ഉദ്യാനത്തില്‍ നന്മയുടെ പ്രതീകമായി തേന്മാവിന്റെ തൈ നട്ടിരുന്നു.

Related Articles

Back to top button