InternationalKeralaLatest

കരിപ്പൂര്‍ അപകടം: റണ്‍വേയില്‍ നിന്ന് 1000 മീറ്റര്‍ കടന്നാണ് വിമാനം പറന്നിറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം

“Manju”

സിന്ധുമോള്‍ ആര്‍

‌ന്യൂഡല്‍ഹി: കരിപ്പൂര്‍ ദുരന്തത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് 1000 മീറ്റര്‍ കടന്നാണ് പറന്നിറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാര്‍ലമെന്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച്‌ അന്വേഷിച്ച്‌ സമിതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു ദാരുണ അപകടം ഉണ്ടായത്. പൈലറ്റും സഹ പൈലറ്റും അടക്കം 18 പേരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിരുന്നു. ലാന്‍ഡിംഗ് സമയത്തെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിപ്പിരുന്നത്. എന്നാല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്മായിട്ടില്ല. അപകടത്തെക്കുറിച്ച്‌ സംസ്ഥാന പൊലീസും അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button