LatestThiruvananthapuram

അഡ്വ. ജെ.രഞ്ജിത്കുമാർ സീനിയർ അഡ്വൈസർ ആയി ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ സീനിയർ അഡ്വൈസർ (അഡ്മിനിസ്ട്രേഷൻ) ആയി അഡ്വ. ജെ.രഞ്ജിത്കുമാർ ചുമതലയേറ്റു. ഇന്ന് രാവിലെ ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയിൽ നിന്നും നിയമന ഉത്തരവ് കൈപ്പറ്റി.

ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളില്‍ അദ്ദേഹം ഉന്നതപദവി അലങ്കരിച്ചിട്ടുണ്ട്. (സി ഇ ഒ കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ്, ആര്‍. കെ ഗ്രൂപ്പ്, ബാംഗ്ലൂര്‍, സി ഇ ഒ കണ്‍സള്‍ട്ടന്റ് ഗള്‍ഫ് ദിവാനിയ ഹോട്ടല്‍ മാനേജ്മെന്റ് ബഹ്റൈൻ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ജനനി ദിവ്യ ജ്ഞാനതപസ്വിനി, ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ബ്രഹ്മചാരിമാരായ എ.ഗുരുദാസ്, എൻ.എം. മനു, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ എം.പി. പ്രമോദ്, എസ്. പത്മകുമാർ, എക്സിക്യൂട്ടീവ് (അഡ്മിനിസ്ട്രേഷന്‍) റ്റി. പി. നിതിന്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button