KeralaLatest

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി. പൊതു സ്ഥലങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ 7 വരെയും വൈകിട്ട് 7 മുതല്‍ 9 മണി വരെയും സാമൂഹിക അകലം പാലിച്ച്‌ പ്രഭാത സായാഹ്ന സവാരി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജൂണ് 7 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും ക്രമീകരണം. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാമെങ്കിലും സ്റ്റേഷനറി കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. വിവാഹ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ടെക്‌സ്‌റ്റൈല്‍സ് ജൂവലറി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്താന്‍ അനുമതി. വിവാഹ ക്ഷണപത്രവും കയ്യില്‍ കരുതണം. മറ്റ് വില്പനനകള്‍ ഓണ്‍ലൈനായി നടത്തണം. നിയമസഭാ നടക്കുന്നതിനാല്‍ അവിടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യ വിഭാഗത്തിന് പുറമെ മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഹാജരാകണം. പരീക്ഷാ ചുമതയുള്ള അധ്യാപകരോടും ഹാജരാകാന്‍ നിര്‍ദേശമുണ്ട്.

Related Articles

Back to top button