IndiaKeralaLatestThiruvananthapuram

കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകര്‍

“Manju”

കൊറോണ വൈറസ് 9 മണിക്കൂറോളം ചർമത്തിൽ സജീവം | Covid19 | Coronavirus | Manorama  Online

സിന്ധുമോൾ. ആർ

ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകര്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകര്‍ വിലയിരുത്തി.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചര്‍മത്തില്‍ 1.8 മണിക്കൂറോളമാണു നിലനില്‍ക്കുകയെന്നു ക്ലിനിക്കല്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചര്‍മത്തില്‍ തുടരുന്നതു സമ്പര്‍ക്കം വഴിയുള്ള രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്. കൊറോണ വൈറസും ഫ്ലു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. എഥനോളാണു ഹാന്‍ഡ് സാനിറ്റൈസറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ പ്രത്യക്ഷപ്പെട്ട കോവിഡ് ലോകമെമ്പാടും 40 ദശലക്ഷത്തോളം പേരെയാണു ബാധിച്ചത്

Related Articles

Back to top button