IndiaLatest

വിജയുടെ മാസ്റ്റര്‍ തമിഴ്നാടിനൊപ്പം കേരളത്തിലും

“Manju”

സിന്ധുമോൾ. ആർ

ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കയാണ്. കോവിഡ് ലോക്ക് ഡൗണില്‍ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച്‌ നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ്. ഈ സന്ദര്‍ഭത്തില്‍ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിര്‍മ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ്‌.

ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മര്‍ദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് മാസ്റ്റര്‍ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ വ്യക്തമാക്കുന്നു . വിജയ്‌യും സിനിമ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണത്രെ . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വിശദീകരണം നല്‍കിയ നിര്‍മ്മാതാവ് , ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയുടെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണെന്നും വ്യക്തമാക്കി. റിലീസിനായി കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കയാണ് മാസ്റ്റര്‍. കാരണം തമിഴകത്തെ പോലെ വലിയ ആരാധക വൃന്ദമാണ്‌ കേരളത്തില്‍ വിജയ്ക്കുള്ളത് . മലയാളിയായ മാളവിക മേനോനാണ് മാസ്റ്ററില്‍ വിജയ്‌യുടെ നായിക .

Related Articles

Back to top button