KeralaLatestMalappuram

കരിപ്പൂർ വിമാനദുരന്തം: 2 മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

“Manju”

പി.വി.എസ്
മലപ്പുറം:കരിപ്പൂർ അന്താരാഷ്ട വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനാപകടത്തിന് രണ്ടുമാസം പൂർത്തിയായെങ്കിലും ഇരകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല. എയർഇന്ത്യാ എക്സ്പ്രസ്സ് കമ്പനി താത്പര്യമെടുക്കാത്തതുകൊണ്ടാണ് ഈ മെല്ലെപ്പോക്ക്. അതേസമയം വിമാനത്തിന്റെ ഇൻഷുറൻസ് തുകയായ 697 കോടി രൂപ ഇൻഷുറൻസ് കമ്പനിയുമായി പടവെട്ടി നേടുകയും ചെയ്തു. മരിച്ചവർക്ക് 10 ലക്ഷം രൂപ വീതംനൽകുമെന്ന് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ ഇൻഷുറൻസ് തുകയായി ഒരു കോടി 20 ലക്ഷം രൂപ വീതം മരിച്ച യാത്രക്കാരുടെ ആശ്രിതർക്ക് ലഭിക്കേണ്ടതാണ്. എന്നാൽ പ്രഖ്യാപനത്തിനപ്പുറം ഈ രണ്ടിലും ഒരു നടപടിയും ആയിട്ടില്ല.
കരിപ്പൂരിൽ ഓഗസ്റ്റ് ഏഴിനാണ് ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ എയർഇന്ത്യാ എക്സ്പ്രസ്സ് അപകടത്തിൽപ്പെട്ടത്. 2010-ൽ നടന്ന മംഗലാപുരം വിമാന അപകടത്തിൽ മരണമടഞ്ഞവർക്കുപോലും പൂർണമായി ഇൻഷുറൻസ് തുക ലഭ്യമാക്കാൻ കമ്പനിക്കായിട്ടില്ല. നഷ്ടപരിഹാരം ലഭ്യമാക്കിയാൽ കമ്പനി ഇൻഷുറൻസ് പ്രീമിയം ഉയർത്തുമെന്നതാണ് എയർ ഇന്ത്യ എക്സ്പ്രസ്സിനെ പിന്തിരിപ്പിക്കുന്നത്. വിമാനക്കമ്പനിയെ ഒറ്റയൂണിറ്റായി കണ്ടാണ് ഇൻഷുറൻസ് കമ്പനി പ്രീമിയം ഈടാക്കുന്നത്. ക്ലെയിം ഇല്ലെങ്കിൽ പോളിസി പുതുക്കാൻ 20 ശതമാനം വരെ ഇളവനുവദിക്കും.

Related Articles

Back to top button