ErnakulamKeralaLatest

ശക്തമായ കാറ്റ്; കണ്ടെയ്നര്‍ ലോറി ഉരുണ്ടു പുഴയില്‍ വീണു

“Manju”

കൊച്ചി: ശക്തമായ കാ‌റ്റില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് നീങ്ങി പുഴയിലേക്ക് വീണ് അപകടം. എറണാകുളം പാതാളത്ത് ഒരു ഗോഡൗണില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് പിറകിലേക്ക് നീങ്ങി പെരിയാറില്‍ വീണത്. മള്‍ട്ടിവുഡ് കയറ്റി‌വന്ന ലോഖിയുടെ ഹാന്‍ഡ്‌ ബ്രേക്കിഡാന്‍ ഡ്രൈവര്‍ മറന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. അപകടം കാരണം 25 ലക്ഷം രൂപയുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഗോഡൗണിന് സമീപത്തെ മതിലും തകര്‍ത്താണ് ലോറി പുഴയില്‍വീണത്.

Related Articles

Back to top button