KeralaLatest

സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍, 10 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അക്കാദമികളും സ്പോര്‍ട്സ് ഹോസ്റ്റലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ അക്കാദമിക്ക് 10 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ സ്പോര്‍ട്ട്സ് ഹോസ്റ്റലുകള്‍ക്ക് അനുവദിക്കേണ്ട പണം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നല്‍കിയിട്ടില്ല.

ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണത്തിന് മാത്രം 1.8 കോടിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. രണ്ടായിരത്തോളം കായിക താരങ്ങളാണ് ഹോസ്റ്റലില്‍ കഴിഞ്ഞിരുന്നത്. പ്രതിദിനം 200 രൂപ വച്ചാണ് അനുവദിച്ചിരുന്നത്.

ഹോസ്റ്റലുകള്‍ അടച്ചുപൂട്ടിയതോടെ പരിശീലനത്തിന് സൗകര്യങ്ങളില്ലാതെ കായികതാരങ്ങള്‍ എല്ലാവരും ബുദ്ധിമുട്ടിലാണ്. ഒരു അക്കാദമിക്കും സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ല. ഈസാഹചര്യത്തിലാണ് പ്രസിഡന്റിന്റെ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ 10, 20,000 രൂപ നല്‍കിയത്.

Related Articles

Back to top button