KeralaLatest

സവാള വില കുതിച്ചുയരുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സവാള വില കുതിച്ചുയരുന്നു. ദിനംപ്രതി അഞ്ചുരൂപ വരെ എന്ന കണക്കിനാണ് വില വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നാശത്തിനും, വില കൂടാനും ഇടയാക്കിയത്. ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ നല്‍കി വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്ക് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച്‌ മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സവാള വില പുതിയ റെക്കോര്‍ഡിലെത്തുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button