IndiaKeralaLatestThiruvananthapuram

രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 46,790 കോവിഡ് കേസുകള്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,790 കോവിഡ്ക കേസുകള്‍ സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് 50,000ത്തില്‍ താഴെ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത്. ഒരു ഘട്ടത്തില്‍ 90,000നും മുകളില്‍ പ്രതിദിന നിരക്ക് ഉയര്‍ന്നിരുന്നു.

587 മരണമാണ് 24 മണിക്കൂറിനിടെയുണ്ടായത്. ഇതോടെ ആകെ മരണം 1,15,197 ആയി. ആകെ രോഗബാധിതരുടെ എണ്ണം 75,97,064 ആണ്. നിലവില്‍ ചികിത്സയിലുള്ളവര്‍ 7,48,538. 67,33,329 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 69,721 പേരാണ്.

അതേസമയം, നാലുമാസത്തിനുള്ളില്‍ രാജ്യത്തെ ജനസംഖ്യയിലെ പകുതി പേര്‍ക്കും കോവിഡ് ബാധിച്ചേക്കാമെന്നാണ് കേന്ദ്ര വിദഗ്ദ സമിതിയുടെ വിലയിരുത്തല്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോ​ഗിക്കപ്പെട്ട കേന്ദ്ര വിദ​ഗ്ദ്ധ സമിതി അംഗമായ മണീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Check Also
Close
Back to top button