IndiaLatest

ഐ​എ​ന്‍​എ​സ് ര​ണ്‍​വീ​റി​ലെ പൊ​ട്ടി​ത്തെ​റി; മരിച്ച നാവികരുടെ പേരുകള്‍ പുറത്തുവിട്ടു

“Manju”

മും​ബൈ: മും​ബൈ​യി​ല്‍ നാ​വി​ക​സേ​നാ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് ര​ണ്‍​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യില്‍ മരിച്ച നാവികരുടെ പേരുകള്‍ നാവികസേന പുറത്തുവിട്ടു. നാവികസേന മേധാവി അഡ്മിറര്‍ ആര്‍. ഹരി കുമാറിന്റെ അനുശോചന സന്ദേശത്തോടൊപ്പമാണ് നാവികരുടെ പേരും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.

കൃഷ്ണകുമാര്‍, സുരീന്ദര്‍ കുമാര്‍, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. മരിച്ച നാവികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറയുന്നു.
ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ര്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ഐ.​എ​ന്‍.​എ​സ്​ ര​ണ്‍​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ മൂ​ന്ന്​ നാ​വി​ക​ര്‍ മ​രി​ച്ചത്. അപകടത്തില്‍ 11 നാ​വി​ക​ര്‍​ക്ക്​ പ​രി​ക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button