KeralaLatest

നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തു

“Manju”

ശ്രീജ.എസ്

കൊല്ലം: വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദിന് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. വരന്റെ സഹോദരഭാര്യയായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, അസറുദീന്റെയും അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്ക് കൊല്ലം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച്‌ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച്‌ പ്രതികള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നടി ഉള്‍പ്പെടെയുള്ളവരെ ഏത് സമയത്തും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ ഇനി സാധിക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തടസ്സം ഉണ്ടാകില്ല

Related Articles

Back to top button