KeralaLatestThiruvananthapuram

വ്യാപാരികളുടെ പിച്ച തെണ്ടൽ സമരം

“Manju”

പോത്തൻകോട്: കോ വിഡ് വ്യാപനത്തിന്റെ മറവിൽ വൻകിട മാളുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകുകയും ചെറുകിട സ്ഥാപനങ്ങൾ മാത്രം അടപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ തെറ്റായ നിയന്ത്രണ ചട്ടങ്ങൾ ക്കെതിരെ പോത്തൻകോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പിച്ചതെണ്ടാൻ സമരം നടന്നു. ചെറുകിട വ്യാപാരികളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന നയങ്ങൾ തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലയുടെ പ്രസിഡണ്ടും സംസ്ഥാന ട്രഷററുമായ കെ എസ് രാധാകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ എസ എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി. പോത്തൻകോട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഗുരുവായൂരപ്പൻ അനിൽകുമാറും മറ്റു യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. ബാങ്കുകളിലും മറ്റും ധനകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മാളുകളിലും അനിയന്ത്രിതമായ തിരക്കു അനുഭവപ്പെടുബോൾ ചെറുകിട സ്ഥാപനങ്ങൾ മാത്രം അട പ്പിക്കുന്ന തങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ തുടരുമെന്ന് അറിയിച്ചു.

Related Articles

Back to top button