KeralaLatestThiruvananthapuram

വ്യാപാരികൾക്ക് നഷ്ടപരിഹാരം: വ്യാപാരി വ്യവസായി സമിതിയുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

“Manju”

അനൂപ് എം സി

പെരിയ : ദേശീയപാത വികസനത്തിൻ്റെ കാസർകോട് ജില്ലയിലെ ടെൻഡർ നടപടികൾ പൂർത്തിയായി പദ്ധതിയുടെ ഉദ്ഘാടനവും നടന്നെങ്കിലും പാതയോരങ്ങളിൽ കടകൾ വാടക കൊടുത്ത് പതിറ്റാണ്ടുകളായ് വ്യാപാരം ചെയ്യുന്നവർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്ന് രാവിലെ 11 മണിക്ക് പാതയോരത്തെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു . 15 വർഷത്തോളം ഒട്ടേറെ പ്രതിഷേധ പരിപാടികൾ വ്യാപാര സമിതി നടത്തിയതാണ്. കേന്ദ്ര സഹായം കൂടി ലഭ്യമാക്കി വ്യാപാരികളെ സഹായിക്കാമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞതാണ്. കേന്ദ്രസർക്കാറും ദേശീയപാത അതോറിറ്റിയും ഇക്കാര്യത്തിൽ നിഷേധാത്മക നയം തുടരുകയാണ് – ബിൽഡിംഗ് ഓണർമാർക്കും സ്ഥലം ഉടമകൾക്കും നല്ല നിലയിൽ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നെങ്കിലും വ്യാപാരികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം പെരിയ ബസ് സ്റ്റോപ്പിൽ ജില്ലാ പ്രസിഡന്റ്‌ പി കെ ഗോപാലൻ ഉത്ഗദനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് പി ദീപം അധ്യക്ഷത വഹിച്ചു. T. V. അശോകൻ സ്വാഗതം പറഞ്ഞു. പെരിയ ബസാറിൽ N. ബാലകൃഷ്ണൻ സിപിഎം പെരിയ ലോക്കൽ സെക്രട്ടറി പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button