KeralaKozhikodeLatest

എംഎല്‍എയെ ക്ഷണിച്ചില്ല; റോഡ് പ്രവൃത്തിക്ക് കുറുന്തോടിയിൽ യുഡിഎഫിന്റെ പ്രതീകാത്മക ഉദ്ഘാടനം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പെടുത്തിയ പാലോറ മുക്ക്-കൈരളി ഗ്രന്ഥാലയം റോഡ് നവീകരണ പ്രവൃത്തിക്കു മുമ്പെ പ്രതീകാത്മക ഉദ്ഘാടനം നടത്തി യുഡിഎഫ്. പാറക്കല്‍ അബ്ദുള്ള എംഎല്‍എയേയും യുഡിഎഫ് നേതൃത്വത്തേയും അവഗണിച്ച് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്.

കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് സി.പി.വിശ്വനാഥന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാധാകൃഷ്ണന്‍ ഒതയോത്ത് അധ്യക്ഷത വഹിച്ചു. പി. ടി മുഹമദ് അലി, ചാലില്‍ അഷ്‌റഫ് ,മംത്തില്‍ റസാക്ക്, എന്‍.കെ.രവി, പി. ഇസ്മയില്‍, പി.കെ.മധുമോഹനന്‍, ഇ.പി യൂസഫ്, സുരേഷ് കുറ്റിലാട്ട്. ചന്ദ്രശേഖന്‍, സി.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button