KeralaLatest

കേര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

“Manju”

ശ്രീജ.എസ്

തൃശൂര്‍: തിരുവില്വാമല പഞ്ചായത്തില്‍ 250 ഹെക്റ്ററില്‍ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി യു ആര്‍ പ്രദീപ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉല്‍പാദന വര്‍ധനവിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കാനായി വിഭാവനം ചെയ്ത പദ്ധതിയാണ് കേരഗ്രാമം. തിരുവില്ല്വാമല ക്യഷിഭവന്‍ മുഖേനയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യ വ൪ഷം 47.17 ലക്ഷം കൃഷി വകുപ്പ് ഡയറക്ടര്‍ അനുവദിച്ച്‌ ഉത്തരവായി.

രോഗം ബാധിച്ചതും ഉല്‍പാദനം കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ പദ്ധതിയുടെ ഭാഗമായി നടും. പമ്പു സെറ്റുകള്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ജൈവ വള ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കും. കേര സമിതിയുടെ പ്രവര്‍ത്തന ചെലവ്, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷി, കേര കര്‍ഷകര്‍ക്ക് രാസവളം, ജൈവ വളം എന്നിവയ്ക്ക് ധനസഹായം നല്‍കും. കുമ്മായ വിതരണം, തടം തുറക്കല്‍, ഇടയിളക്കല്‍ തുടങ്ങി തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.

തേങ്ങ ഉല്‍പാദനം വര്‍ധിപ്പിച്ച്‌ കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ കേരഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി കൊണ്ടാഴി, പഴയന്നൂര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ കൃഷിഭവനുകളില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു.

Related Articles

Back to top button