KeralaLatestThrissur

ഹൈദ്രോസ്കുട്ടി മൂപ്പർ സ്മാരക കുട്ടികളുടെ പാർക്ക് തുറന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ചാവക്കാട് നഗരസഭയിലെ വഞ്ചിക്കടവിൽ നിർമ്മിച്ച ഹൈദ്രോസ്കുട്ടി മൂപ്പർ സ്മാരക കുട്ടികളുടെ പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുത്തു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ പാർക്ക് ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ പൗരാണിക പ്രാധാന്യമുള്ള വഞ്ചിക്കടവിൽ കനോലി കനാലിൻ്റെ തീരത്ത് പുഴയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് കുട്ടികൾക്കുള്ള വിനോദ പാർക്ക് ഒരുക്കിയിരിക്കുന്നത്. ചാവക്കാടിന്റെ ചരിത്രപുരുഷൻ കൂടിയായ ഹൈദ്രോസ്കുട്ടി മൂപ്പരോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 64,50,000 രൂപ ചെലവിട്ടാണ് പാർക്ക് നിർമ്മിച്ചത്. പാർക്കിനോട് ചേർന്ന് പുഴയോര നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.

വഞ്ചിക്കടവിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വാർഡ് കൗൺസിലർ എ എച്ച് അക്ബർ, നഗരസഭാ സെക്രട്ടറി കെ വി വിശ്വനാഥൻ, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനോയ് ബോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button